ജീവിതത്തിലെ സംവിധായകന്റെ റോളില്‍ പൃഥ്വിരാജ്, ബ്രോ ഡാഡി ടീമിന്റെ സ്‌പെഷ്യല്‍ വീഡിയോ
കെ ആര്‍ അനൂപ്|
Last Modified ശനി, 16 ഒക്‌ടോബര്‍ 2021 (10:12 IST)
പൃഥ്വിരാജിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാലോകം. അദ്ദേഹം രണ്ടാമതായി സംവിധാനം ചെയ്ത ബ്രോ ഡാഡി ടീം സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കിയാണ് ആഘോഷങ്ങളില്‍ പങ്കാളിയായത്. ജീവിതത്തിലെ സംവിധായകന്റെ റോളില്‍ പൃഥ്വിരാജിനെ കാണാം.
ബ്രോ ഡാഡി ചിരിപ്പിക്കും എന്ന സൂചനയും വീഡിയോ നല്‍കുന്നു.
മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെ കൂടാതെ മീന, കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, കനിഹ, സൗബിന്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നവാഗതരായ ശ്രീജിത്ത് എന്‍, ബിബിന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.