കെ ആര്‍ അനൂപ്|
Last Updated:
ചൊവ്വ, 24 മെയ് 2022 (14:00 IST)
മെയ് 12ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തിയ ചിത്രമാണ് മഹേഷ് ബാബു- കീര്‍ത്തി സുരേഷ് ടീമിന്റെ 'സര്‍കാരു വാരി പാട്ട'.വേഗത്തില്‍ 100 കോടി പിന്നിട്ട തെലുങ്ക് ചിത്രം ഇപ്പോഴിതാ 200 കോടി ക്ലബ്ബില്‍.
റിലീസ് ചെയ്ത് 7 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 171 കോടി കളക്ഷന്‍ ചിത്രം സ്വന്തമാക്കിയിരുന്നു.ആദ്യ ദിവസം തന്നെ 75 കോടി സ്വന്തമാക്കി തുടങ്ങിയ യാത്ര തുടരുകയാണ് ഇപ്പോഴും. രണ്ടു ദിവസം കൊണ്ടുതന്നെ 103 കോടി കളക്ഷന്‍ ചിത്രം നേടിയിരുന്നു. എസ്.വി.പി എന്ന ചുരുക്കപ്പേരിലാണ് ചിത്രം അറിയപ്പെടുന്നത്.പരശുറാം സംവിധാനം ചെയ്ത ചിത്രത്തില്‍ സമുദ്രക്കനി, വെണ്ണെല കിഷോര്‍, സുബ്ബരാജു എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. എസ്.തമന്‍ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.