അഭിറാം മനോഹർ|
Last Modified വെള്ളി, 4 നവംബര്‍ 2022 (15:20 IST)
അമ്മയാകാൻ തയ്യാറെടുക്കുമ്പോൾ താരങ്ങൾ മറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ നടത്തുക ഇപ്പോൾ പതിവാണ്. താരങ്ങളുടെ ഈ ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുക പതിവാണ്. ഇപ്പോഴിതാ ഇത്തരത്തിൽ ബിപാഷ ബസു നടത്തിയ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
എപ്പോഴും നിങ്ങളെ സ്നേഹിക്കുക എന്ന ക്യാപ്ഷനോടെ ആണ് താരം ചിത്രം പങ്കുവച്ചത്. നിറവയറോടെ ബ്ലാക്ക് ഡ്രസ്സില്‍ നിൽക്കുന്ന മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം നേരത്തെയും പങ്കുവെച്ചിരുന്നു. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവമാണിതെന്നാണ് ബിപാഷ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
2016ലാണ് നടനായ കരൺ സിംഗ് ഗ്രോവറുമായി ബിപാഷയുടെ വിവാഹം നടന്നത്. അടുത്തിടെയാണ് താരം ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.