'സാമൂഹ്യഅകലവും മാസ്‌കും കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫെക്ട് ഓക്കെ'; താര സംഗമത്തെ വിമര്‍ശിച്ച് ബിന്ദു കൃഷ്ണ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 20 ഓഗസ്റ്റ് 2021 (11:09 IST)

കഴിഞ്ഞദിവസം താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങിനായി മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ എത്തിയിരുന്നു.കൊച്ചിയില്‍ വെച്ച് നടന്ന ഒത്തുകൂടലിന് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ.കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും,പിഴയും എന്ന് പറഞ്ഞുകൊണ്ട് താരങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ചു.

'സാമൂഹ്യഅകലവും മാസ്‌കും കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫെക്ട് ഓക്കെ... കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും,പിഴയും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയര്‍ത്തുന്ന രാഷ്ട്രീയ-പൊതുപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി കേസും, കോടതിയും... മച്ചാനത് പോരെ...', എന്നാണ് ബിന്ദു കൃഷ്ണ കുറിച്ചത്.

മോഹന്‍ലാല്‍,ടൊവിനോ തോമസ്, ആസിഫ് അലി, അജു വര്‍ഗ്ഗീസ്, ബാബു ആന്റണി, മനോജ് കെ ജയന്‍, സിദ്ദിഖ്,നമിത പ്രമോദ്, അനുശ്രീ, മാളവിക, കൃഷ്ണപ്രഭ, രചന നാരായണന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :