രേണുക വേണു|
Last Modified വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (11:28 IST)
മലയാളത്തില്‍ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂവെങ്കിലും സംയുക്ത വര്‍മയ്ക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ തിരിച്ചുവരവിനായി അവര്‍ കാത്തിരിക്കുന്നുണ്ട്.മഴ,മേഘമല്‍ഹാര്‍,സ്വയംവരപ്പന്തല്‍,വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങിയ സിനിമകളിലൂടെ തിളങ്ങിയ സംയുക്തയ്ക്ക് ഇനിയൊരു തിരിച്ചു വരവുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ബിജു മേനോന്‍.
ഒരു കാര്യത്തിലും താന്‍ സംയുക്തയെ നിര്‍ബന്ധിക്കാറില്ലെന്നും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം സംയുക്തയുടേത് തന്നെയായിരുന്നെന്നും ബിജു മേനോന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.സംയുക്തക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംയുക്തക്ക് എപ്പോള്‍ വേണമെങ്കിലും അഭിനയിക്കാം എന്നും തന്റെ ഭാഗത്ത് നിന്ന് യാതൊരു തടസവുമില്ലെന്നും മകന്റെ കാര്യങ്ങളിലാണ് ഞങ്ങള്‍ക്ക് ഫസ്റ്റ് പ്രയോറിറ്റിയെന്നും ബിജു മേനോന്‍ പറഞ്ഞു.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബിജുമേനോന്‍ മനസ്സ് തുറന്നത്.