ജയിലില്‍ പോകുന്ന മത്സരാര്‍ത്ഥികള്‍ ആരൊക്കെയാകും ? രണ്ടുപേരെ തിരഞ്ഞെടുക്കാന്‍ ബിഗ് ബോസ്, വീഡിയോ
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 27 ഏപ്രില്‍ 2023 (12:02 IST)
രണ്ടുപേരെ ജയിലില്‍ പോകുന്നതിനായി തെരഞ്ഞെടുക്കുക എന്ന ബിഗ് ബോസിന്റെ അനൗണ്‍സ്‌മെന്റ് ഓടെയാണ് പുതിയ പ്രോമോ വീഡിയോ തുടങ്ങുന്നത്. മോശം പ്രകടനം കാഴ്ചവെച്ച് ജയിലില്‍ പോകുന്ന മത്സരാര്‍ത്ഥികള്‍ ആരാകും എല്ലാത്തിനും ഉള്ള ഉത്തരം പുതിയ എപ്പിസോഡ് നല്‍കുമെന്നാണ് സൂചന.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ലേക്ക് ക്ഷണം ലഭിച്ചപ്പോള്‍ വരാനുള്ള കാരണമായി മാറിയത് തന്റെ അമ്മയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. അമ്മ ഈ ലോകത്ത് ഇല്ലെങ്കിലും അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുകയാണ് മകന്‍ കൂടിയായ സാഗര്‍. താന്‍ അഭിനയിച്ച തട്ടീം മുട്ടീം നടന്നാലും കാണുന്നത് ബിഗ് ബോസ് ആയിരിക്കുമെന്ന് നടന്‍ ഓര്‍ക്കുന്നു.
ഒരു ദിവസം താന്‍ ബിഗ് ബോസില്‍ വരുമെന്ന് അമ്മയോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്ന് സാഗര്‍ പറയുന്നു.പിന്നെ നിന്നെ കൊണ്ടോന്നും പറ്റില്ലെന്ന് അമ്മ പറയുമായിരുന്നു. അമ്മയുടെ കുറച്ച് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. അതിന് വേണ്ടിയാണ് ഈ ഷോയില്‍ വന്നത്. അല്ലെങ്കില്‍ ഞാന്‍ വരില്ലായിരുന്നു. അമ്മയുടെ പ്രസന്‍സ് എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടെന്നും ഷോക്കിടെ തന്റെ കഥ പറയുമ്പോള്‍ സാഗര്‍ പറഞ്ഞു.