എത്ര തവണ സൂം ചെയ്തെന്ന് മാത്രം പറഞ്ഞാൽ മതി, പരിഹസിച്ചവർക്കെതിരെ ദേവു

അഭിറാം മനോഹർ| Last Modified ഞായര്‍, 6 ഓഗസ്റ്റ് 2023 (13:19 IST)
സമൂഹമാധ്യമങ്ങളില്‍ തന്റെ ചിത്രത്തിന് താഴെ മോശം കമന്റിട്ടവരെ വിമര്‍ശിച്ച് അടുത്തിടെ ബിഗ്‌ബോസ് താരമായ വൈബര്‍ ഗുഡ് ദേവു രംഗത്ത് വന്നിരുന്നു. മോഡേണ്‍ വസ്ത്രത്തില്‍ തന്റെ വയര്‍ ഒരല്പം കാണുന്നതരത്തിലുള്ള വസ്ത്രത്തിലുള്ള ചിത്രമാണ് ദേവു പങ്കുവെച്ചത്. ഇതിനടിയില്‍ ആളുകള്‍ മോശം കമന്റുകളുമായി വന്നതോടെയാണ് ഇത്തരം കമന്റുകള്‍ക്കെതിരെ ദേവു രംഗത്ത് വന്നത്. ഇപ്പോഴിതാ ഇത്തരം കമന്റുകളുമായി എത്തുന്നവര്‍ക്കെതിരെ നിയമപരമായി പ്രതികരിക്കുമെന്ന് വീഡിയോയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് താരം.

ഞാന്‍ വൈറ്റ് ടോപ്പ് വസ്ത്രമിട്ടപ്പോള്‍ മോശം കമന്റുകളാണ് ലഭിച്ചത്. ഞാന്‍ എനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. ദേവുവെന്ന ഞാന്‍ നിങ്ങളുടെ കുഞ്ഞമ്മയുടെ മകളല്ല. എന്റെ വയര്‍ അല്പം ചാടിയതില്‍ എനിക്ക് ഒരു പ്രശ്‌നമില്ല.കുടുക്കിടാനാകുന്നില്ല എന്ന ഒരു കമന്റുണ്ടായിരുന്നു. എത്രപ്രാവശ്യം സൂം ചെയ്ത് നോക്കി? ഒരു സ്ത്രീ വസ്ത്രം ധരിക്കുന്നത് അവരുടെ ഇഷ്ടമാണെന്ന് മനസിലാക്കാതെ സ്‌കാന്‍ ചെയ്ത് വിവരണം ചെയ്യുന്ന ആളുകള്‍ ഒന്ന് മനസിലാക്കണം. മൈന്‍ഡ് യുവര്‍ ബിസിനസ്.

വൃത്തിക്കേട് മുഴുവന്‍ കമന്റില്‍ പറഞ്ഞിട്ട് പിന്നീട് അത് ഫ്രീഡം ഓഫ് സ്പീച്ചാക്കരുത്. ഇങ്ങോട്ട് പറഞ്ഞാല്‍ തിരിച്ചുകേള്‍ക്കനും തയ്യാറാകണം. കൊല്ലകുടിയില്‍ സൂചി വില്‍ക്കാന്‍ വരല്ലെ, പ്രതികരിക്കും. നിയമപരമായിട്ടാണെങ്കില്‍ അങ്ങനെ ദേവു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :