ഇമോഷണലായി മമ്മൂട്ടി,ഇനിയും ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടവരായിരുന്നുവെന്ന് നടന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 ഫെബ്രുവരി 2022 (17:04 IST)

അന്തരിച്ച നെടുമുടി വേണുവും കെപിഎസി ലളിതയും ഭീഷ്മ പര്‍വ്വത്തില്‍ അഭിനയിച്ചിരുന്നു. രണ്ടാളെ വീണ്ടും ട്രെയിലറില്‍ കണ്ടപ്പോള്‍ ഇമോഷണലായി പോയെന്ന് മമ്മൂട്ടി.ഭീഷ്മപര്‍വ്വത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് മെഗാസ്റ്റാറിന്റെ പ്രതികരണം.
ഇനിയും ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടവരായിരുന്നു അവര്‍. അവര്‍ മാത്രമല്ല മണ്‍മറഞ്ഞുപോയ ഒരുപാടുപേര്‍. അവരൊന്നും ഇനിയില്ല എന്നതിലാണ് സങ്കടം. നെടുമുടി വേണുവിനെയും കെപിഎസി ലളിതയെയും ചിത്രത്തിന്റെ ട്രെയിലറില്‍ കണ്ടപ്പോള്‍ പോലും ഇമോഷണല്‍ ആയിപ്പോയെന്നും മമ്മൂട്ടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :