കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 4 ജനുവരി 2022 (14:35 IST)
മമ്മൂട്ടി-അമല്‍ നീരജ് 'ഭീഷ്മ പര്‍വ്വം' റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ ഏബിള്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പോസ്റ്റര്‍ കണ്ടവര്‍ ഒറ്റനോട്ടത്തില്‍ ഇത് വിനീത് ശ്രീനിവാസന്‍ അല്ലേ എന്നാണ് ചോദിച്ചത്.പോസ്റ്റര്‍ കണ്ട് വിനീത് ആശംസാ പ്രവാഹം വന്നുതുടങ്ങി. അവസാനം ആ കണ്‍ഫ്യൂഷന്‍ വിനീത് തന്നെ മാറ്റി.
'സത്യമായിട്ടും ഇത് ഞാനല്ല ഇത് ഷെബിന്‍ ബെന്‍സണ്‍. അമല്‍ ഏട്ടാ, ഭീഷ്മ പര്‍വ്വത്തിന് എല്ലാ ആശംസകളും'- വിനീത് ശ്രീനിവാസന്‍ കുറിച്ചു.
യുവ നടന്‍ ഷെബിന്‍ ബെന്‍സണാണ് സിനിമയില്‍ ഏബിളിനെ അവതരിപ്പിക്കുന്നത്.
മൈക്കിള്‍ എന്ന ഗ്യാങ്സ്റ്ററായി മമ്മൂട്ടി വേഷമിടുന്നു.ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം, ദിലീഷ് പോത്തന്‍, ലെന, കെപിഎസി ലളിത, നാദിയമൊയ്തു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.