പൂക്കള്‍ ഡ്രസ്സില്‍ സുന്ദരിയായി ഭാവന, നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (11:25 IST)
സിനിമ ലോകത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി ഭാവന. പത്തുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ് സിനിമയിലേക്കും നടി തിരിച്ചെത്തി. 'ദ ഡോര്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഭാവനയുടെ സഹോദരന്‍ ജയദേവ് ആണ്. നിര്‍മ്മിക്കുന്നത് നടിയുടെ ഭര്‍ത്താവ് നവീന്‍ രാജനും. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
ഹരി തിരുമല എന്ന ഫോട്ടോഗ്രാഫര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
കഴിഞ്ഞ 20 വര്‍ഷത്തെ കരിയറിടെ ഭാവന 80ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.സംവിധായകന്‍ കമലിന്റെ 'നമ്മള്‍' എന്ന സിനിമയിലൂടെയാണ് ദാവന വെള്ളിത്തിരയിലേക്ക് എത്തിയത്. 1986 ജൂണ്‍ 6-ന് തൃശ്ശൂരിലാണ് ഭാവന ജനിച്ചത്. 37 വയസ്സാണ് താരത്തിന്റെ പ്രായം.
 
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ഭാവന മലയാള സിനിമയില്‍ സജീവമാകുകയാണ്
പുതുതലമുറയിലെ താരങ്ങളായ ഭാവനയും ഹണി റോസും മലയാളികളുടെ എക്കാലത്തെയും പ്രിയ താരം ഉര്‍വശിയും ഒന്നിക്കുന്നു പുതിയ സിനിമയാണ് റാണി.
 
ഭാവനയെ നായികയാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് റിലീസിന് ഒരുങ്ങുകയാണ്.  
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :