രേണുക വേണു|
Last Modified വെള്ളി, 20 മെയ് 2022 (20:32 IST)
സമൂഹ്യമാധ്യമങ്ങളില്‍ വൈറലായി നടി ഭാവനയുടെ പുതിയ ചിത്രങ്ങള്‍.
താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.
സൂര്യനെ പോലെ വെട്ടിത്തിളങ്ങുന്ന താരമെന്നാണ് ആരാധകരുടെ കമന്റ്.
കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് എത്തിയത്.
1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം. ഇപ്പോള്‍ 35 വയസ്സ് കഴിഞ്ഞു.
തൃശൂര്‍ സ്വദേശിനിയാണ് ഭാവന.
മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും ഭാവന അഭിനയിച്ചു.
ക്രോണിക് ബാച്ച്‌ലര്‍, സിഐഡി മൂസ, ചതിക്കാത്ത ചന്തു, ചാന്തുപൊട്ട്, ചിന്താമണി കൊലക്കേസ്, ചെസ്, ഛോട്ടാ മുംബൈ, സാഗര്‍ ഏലിയാസ് ജാക്കി, ട്വന്റി 20, റോബിന്‍ഹുഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ഹണീ ബി, ആദം ജോണ്‍ എന്നിവയാണ് ഭാവനയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.
കന്നഡ സിനിമ നിര്‍മാതാവ് നവീന്‍ ആണ് ഭാവനയുടെ ജീവിതപങ്കാളി.