എന്റെ ദുഃഖം അതൊന്നുമല്ല, കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദനതലം ഒന്നിനൊന്ന് പിറകോട്ട് പോവുകയാണോ: ഭദ്രന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 ഫെബ്രുവരി 2022 (14:58 IST)

കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദന തലം ഒന്നിനൊന്ന് പിറകോട്ട് പോവുകയാണോ എന്ന് സംശയിക്കുന്നുവെന്ന് സംവിധായകന്‍ ഭദ്രന്‍.'വെയില്‍' പോലുള്ള സിനിമകളെ പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഭദ്രന്റെ വാക്കുകള്‍

സിനിമകള്‍ കണ്ട്, കൂടെ കൂടെ ഞാന്‍ അഭിപ്രായങ്ങള്‍ എഴുതുന്നത് ഒരു നിരൂപകന്‍ ആകാനുള്ള ശ്രമമായി ആരും കണക്കാക്കരുത്. അതിലൂടെ വരുന്ന പ്രതികരണങ്ങള്‍ കണ്ട് ഞാന്‍ ഉന്മാദം കൊള്ളാറുമില്ല. പക്ഷേ, അടുത്ത ദിവസങ്ങളില്‍ തീയേറ്ററുകളില്‍ ഇറങ്ങിയ 'വെയിലി'നെ കുറിച്ച് പറയാതിരിക്ക വയ്യ ഞാന്‍ ഏത് സാഹചര്യത്തിലാണ് വെയില്‍ കാണുകയുണ്ടായത് എന്ന് ' ഭൂതകാലം ' കണ്ടിട്ടെഴുതിയ പോസ്റ്റിലൂടെ പറയുകയുണ്ടായി. അതുകൊണ്ട് അത് ആവര്‍ത്തിക്കുന്നുമില്ല. എന്റെ ദുഃഖം അതൊന്നുമല്ല, കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദന തലം ഒന്നിനൊന്ന് പിറകോട്ട് പോവുകയാണോ എന്ന് ഞാന്‍ സംശയിക്കുന്നു. അതിനുള്ള ദൃഷ്ടാന്തം, എന്ത് കൊണ്ട് വെയിലിന് തീയേറ്ററില്‍ ചെറുപ്പക്കാരുടെയും ഫാമിലികളുടെയും കൂട്ടം കാണുന്നില്ല? ഈ റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് ഞാനറിയുന്നത്, പാലായില്‍ ഈ സിനിമ റിലീസ് ആയിട്ട് മൂന്ന് ദിവസമായെന്ന്. മറ്റ് പല സെന്ററുകളിലും ഇതേ സാഹചര്യം തന്നെയാണ് എന്ന് കേള്‍ക്കുന്നു.ഒരു സിനിമയെ അതിന്റെ ഔന്നിത്യത്തില്‍ എത്തിക്കുന്നത്, ഒരു നല്ല കണ്ടെന്റിന്റെ എക്‌സിക്യൂഷനും പരസ്യ tactics കളും ആണെന്ന് ആര്‍ക്കാണ് അറിവില്ലാത്തത്. അത്യാവശ്യം നല്ല ഒരു കഥയെ ബോഗികള്‍ പോലെ ഘടിപ്പിച്ച് യാത്രയ്ക്ക് ഭംഗം വരാതെ അതിന്റെ തീവ്രത സൂക്ഷിച്ചു കൊണ്ടുപോയ സിനിമ. അവാര്‍ഡ് കമ്മിറ്റി ജൂറിയില്‍, സര്‍വ്വ അംഗങ്ങളും പ്രശംസിച്ച സിനിമയാണെന്ന് കൂടി ഓര്‍ക്കണം. അതിലെ ഓരോ കഥാപാത്രങ്ങളും എത്ര തന്മയത്വത്തോടെ ആ കഥയെ ഹൃദയത്തില്‍ കൊണ്ട് ഉജ്ജ്വലമാക്കിയിരിക്കുന്നു. അതിലെ ഷെയിനിന്റെ സിദ്ധുവും ഒപ്പം, നില്‍ക്കക്കള്ളി ഇല്ലാത്ത ആ അമ്മയുടെ(sruthi) ഹൈപ്പര്‍ ആക്റ്റീവ് ആയിട്ടുള്ള പെര്‍ഫോമന്‍സും എന്നെ വ്യക്തിപരമായി രണ്ടുമൂന്ന് ഇടങ്ങളില്‍ വീര്‍പ്പുമുട്ടിച്ചു. നല്ല സിനിമയെ സ്‌നേഹിക്കുന്ന ചെറുപ്പക്കാര്‍, വളരെ മുന്‍പന്തിയില്‍ വരാന്‍ ചാന്‍സ് ഉള്ള ഈ ഹീറോ മെറ്റലിനെ തീയേറ്ററില്‍ പോയി കണ്ട് പ്രോത്സാഹിപ്പിക്കണ്ടേ? നിങ്ങള്‍ പ്രോത്സാഹിപ്പിക്കുമ്പോഴാണ് ഞങ്ങള്‍ വളരുക....



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

തിരൂരില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി, ...

തിരൂരില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി, വീട്ടിലെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു; യുവതി അറസ്റ്റില്‍
യുവതിയുടെ ഭര്‍ത്താവ് സാബിക് ആണ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

വ്യാജ സർട്ടിഫിക്കറ്റുകൾ വ്യാപകം, ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിൽ ...

വ്യാജ സർട്ടിഫിക്കറ്റുകൾ വ്യാപകം, ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ച് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികൾ
ഇവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പ്രവേശനം നിഷേധിക്കുകയോ അല്ലെങ്കില്‍ കര്‍ശനമായ ...

പെണ്‍വാണിഭവും നടത്തിയിരുന്നു, സിനിമാ നടന്‍മാരുമായി അടുപ്പം; ...

പെണ്‍വാണിഭവും നടത്തിയിരുന്നു, സിനിമാ നടന്‍മാരുമായി അടുപ്പം; തസ്ലിമയില്‍ നിന്ന് ലഭിക്കേണ്ടത് നിര്‍ണായക വിവരങ്ങള്‍
നടന്‍ ഷൈന്‍ ടോം ചാക്കോയുമായി തസ്ലിമയ്ക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണസംഘം വിശദമായി ...

വന്ദേ ഭാരതിന്റെ സുരക്ഷയില്‍ ആശങ്ക: പശുവിനെ ഇടിച്ചാല്‍ പോലും ...

വന്ദേ ഭാരതിന്റെ സുരക്ഷയില്‍ ആശങ്ക: പശുവിനെ ഇടിച്ചാല്‍ പോലും പാളം തെറ്റാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്
സേഫ്റ്റി കമ്മീഷണറാണ് അതിവേഗ തീവണ്ടിയായ വന്ദേ ഭാരതത്തിന്റെ സുരക്ഷയില്‍ ആശങ്ക ...

2014ല്‍ ഇന്ത്യ എവിടെയായിരുന്നുവോ അവിടെയാണ് കേരളവും ...

2014ല്‍ ഇന്ത്യ എവിടെയായിരുന്നുവോ അവിടെയാണ് കേരളവും ഇപ്പോഴുള്ളത്: രാജിവ് ചന്ദ്രശേഖര്‍
2014ല്‍ ഇന്ത്യയില്‍ അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ഉണ്ടായിരുന്നത്.