മോണ്‍സ്റ്ററും ഏലോണും തീയറ്ററുകളില്‍ എത്തിയതിന് പിന്നില്‍ ! പുതിയ സിനിമയെ കുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2023 (10:11 IST)
സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് നല്ല സമയം. 16 ദിവസം കൊണ്ട് ഒരു കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ഇനി ഒ.ടിടിയില്‍ റിലീസിനായി കാത്തിരിക്കുകയാണ്.കേസിന്റെ വിസ്താരം കഴിഞ്ഞുവെന്നും വിധി കഴിഞ്ഞു വിധിക്ക് അനുസരിച്ച് ഒ.ടിടി റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്യുമെന്നും സംവിധായകന്‍ പറയുന്നു. തന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും ഒമര്‍ പങ്കുവയ്ക്കുകയാണ്.

ഒമര്‍ ലുലുവിന്റെ വാക്കുകള്‍

എന്റെ പുതിയ സിനിമ 'നല്ല സമയം' പോലെ ആകുമോ എന്ന നെഗറ്റീവ് കമ്മന്റ് ചെയുന്ന അണ്ണന്‍മാരോട്, 'നല്ല സമയം' ചെറിയ ബഡ്ജറ്റില്‍ പക്ക ഒ.ടിടി മൂവി ആയി പ്‌ളാന്‍ ചെയ്തത് സിനിമയാണ്.
പക്ഷേ തീയേറ്ററില്‍ റിലീസ് ചെയ്താല്‍ മാത്രമേ ഒ.ടിടി എടുക്കു എന്ന രീതിയിലേക്ക് ഒ.ടിടി പ്ലാറ്റ്‌ഫോംസ് നിലപാട് മാറ്റി അത്‌കൊണ്ടാണ് ലാലേട്ടന്റെ മോണ്‍സ്റ്ററും ഏലോണ്‍ അടക്കം പല സിനിമകളും തീയേറ്ററില്‍ റിലീസ് ചെയ്തത്.പക്ഷേ അപ്രതീക്ഷിതമായി വന്ന കേസ് സിനിമയുടെ ഒ.ടിടി releaseനെ വരെ ബാധിച്ചു.കേസിന്റെ വിസ്താരം കഴിഞ്ഞു വിധിക്കായി വെയ്റ്റ് ചെയ്യുന്നു വിധി കഴിഞ്ഞു വിധിക്ക് അനുസരിച്ച് ഒ.ടിടി റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്യും.

പുതിയ ചിത്രം തീയേറ്ററില്‍ അടിച്ച് പൊളിച്ച് കാണാന്‍ പറ്റുന്ന പക്ക അടിപൊളി പടമായിട്ടാണ് പ്‌ളാന്‍ ചെയ്യുന്നത്.

ഇത് വരെ കൂടെ നിന്ന എല്ലാവര്‍ക്കും ഒരു ലോഡ് സ്‌നേഹം.

കൂടെ നിന്ന് പണിത എല്ലാ തൃക്കാവടിക്കള്‍ക്കും ഒരു ലോഡ് xട്ടവും കിട്ടട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :