ബേസിലിന്റെ നായികയായി നസ്രിയ, സൂക്ഷ്മദര്‍ശിനി ചിത്രീകരണം പൂര്‍ത്തിയായി

Sookshmadarshini
അഭിറാം മനോഹർ| Last Modified ഞായര്‍, 4 ഓഗസ്റ്റ് 2024 (15:23 IST)
Sookshmadarshini
ബേസില്‍ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന സൂക്ഷ്മദര്‍ശിനിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഹാപ്പി ഹവേഴ്‌സ് എന്റര്‍ടൈന്മെന്റിന്റെയും എ വി എ പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

നോണ്‍സെന്‍സ് എന്ന സിനിമയ്ക്ക് ശേഷം എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് സൂക്ഷ്മദര്‍ശിനി. എം സി ജിതിന്‍,അതുല്‍ രാമചന്ദ്രന്‍ എന്നിവരുടെ കഥയ്ക്ക് എം സി ജിതിന്‍ ,അതുല്‍ രാമചന്ദ്രന്‍,ലിബിന്‍ ടി ബി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിച്ച സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.


ബേസില്‍, നസ്രിയ എന്നിവര്‍ക്ക് പുറമെ സിദ്ധാര്‍ഥ് ഭരതന്‍, ദീപക് പറമ്പോല്‍,മെറിന്‍ ഫിലിപ്പ്,അഖില ഭാര്‍ഗവന്‍,പൂജ മോഹന്‍ രാജ്, കോട്ടയം രമേഷ്,
അഭിറാം പൊതുവാള്‍ തുടങ്ങിയവരും സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :