കെ ആര് അനൂപ്|
Last Modified വ്യാഴം, 22 ഓഗസ്റ്റ് 2024 (07:53 IST)
സൂപ്പര്‍സ്റ്റാര്‍ വിളി പണിയായി. നുണക്കുഴി എന്ന സിനിമയുടെ ഇവന്റിനിടെയാണ് സംഭവം. നടന് ബൈജു സന്തോഷിനെ വേദിയിലേക്ക് ക്ഷണിക്കാനായി അവതാരക സൂപ്പര്‍സ്റ്റാര്‍ എന്ന് സംബോധന ചെയ്തു. എന്നാല്‍ സൂപ്പര്‍സ്റ്റാര്‍ എന്നത് മാറ്റി പറഞ്ഞാല്‍ മാത്രമേ വേദിയിലേക്ക് വരുകയുള്ളൂ എന്ന് ബൈജു സന്തോഷം നിര്‍ബന്ധം കാണിച്ചു.
തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ എന്ന് പറഞ്ഞ അതേ അവതാരക നടനോട് ക്ഷമാപണം നടത്തി.
ഞാന്‍ അങ്ങയെ കുഞ്ഞുന്നാള് മുതല്‍ കാണുന്നതാണ്. എനിക്ക് അങ്ങ് സൂപ്പര്‍സ്റ്റാര്‍ ആണ് എന്നാണ് അവതാരക പറഞ്ഞത്. ഇതോടെ ബൈജു സന്തോഷ് വേദിയിലേക്ക് കയറാന്‍ സമ്മതിച്ചു. നിറഞ്ഞ കൈയ്യടികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.