അഞ്ച് ലക്ഷം കൂടുതല്‍ കണ്ടപ്പോള്‍ ഞാന്‍ കരുതി രാജു എന്റെ മകളുടെ കല്യാണത്തിനു ഗിഫ്റ്റ് തന്നതാണെന്ന്; പൃഥ്വിവിനെ ട്രോളി ബൈജു

ഗുരുവായൂരമ്പലനടയില്‍ സിനിമയുമായി ബന്ധപ്പെട്ട രസകരമായ ഒരു അുഭവവും ബൈജു പങ്കുവെച്ചു

Prithviraj and Baiju Santhosh
രേണുക വേണു| Last Modified ബുധന്‍, 28 ഓഗസ്റ്റ് 2024 (20:53 IST)
Prithviraj and Baiju Santhosh

പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയ്ക്കു വേണ്ടിയാണ് താന്‍ രാവിലെ കറക്ട് സമയത്തിനു ഷൂട്ടിനു പോയിട്ടുള്ളതെന്ന് നടന്‍ ബൈജു സന്തോഷ്. ഭയങ്കര സ്‌നേഹമൊക്കെ ആണെങ്കിലും ജോലി കാര്യത്തില്‍ പൃഥ്വി പ്രഫഷണല്‍ ആണെന്നും ബൈജു പറഞ്ഞു. ഗുരുവായൂരമ്പലനടയില്‍ സിനിമയുടെ വിജയാഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു ബൈജു. പൃഥ്വിരാജാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും സിനിമ നിര്‍മിച്ചിരിക്കുന്നതും.

'ഞാന്‍ ഒരുപാട് സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എനിക്ക് ആരെയും പ്രത്യേകിച്ച് ഭയം ഒന്നും തോന്നിയിട്ടില്ല. പക്ഷെ ഞാന്‍ കറക്ടായിട്ട് രാവിലെ ഷൂട്ടിങ്ങിനു പോയിട്ടുള്ളത് രാജു സംവിധാനം ചെയ്ത സിനിമയ്ക്ക് വേണ്ടിയാണ്. കാരണം ആള് ഭയങ്കര സ്‌നേഹം ഒക്കെയാണ് പക്ഷേ ഭയങ്കര പ്രഫഷണല്‍ ആണ്. രാവിലെ കറക്റ്റ് സമയത്ത് ചെന്നില്ലെങ്കില്‍ ഒരു നോട്ടമൊക്കെ ഉണ്ട്. ഒരു നോട്ടം മാത്രമേ ഉള്ളൂ. അതു കാണുമ്പോള്‍ എനിക്ക് സുകുവേട്ടനെ (സുകുമാരന്‍) ഓര്‍മ വരും. സുകുവേട്ടന്റെ അതേ നോട്ടമാണ്,' ബൈജു പറഞ്ഞു.

ഗുരുവായൂരമ്പലനടയില്‍ സിനിമയുമായി ബന്ധപ്പെട്ട രസകരമായ ഒരു അുഭവവും ബൈജു പങ്കുവെച്ചു. " ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇതിന്റെ ഡബ്ബിങ് മാര്‍ച്ച് അവസാനം ആയിരുന്നു. എന്റെ മകളുടെ കല്യാണം ഏപ്രില്‍ അഞ്ചിനും. പ്രതിഫലമായി ബാങ്കില്‍ ക്യാഷ് വന്നപ്പോള്‍ അതില്‍ അഞ്ചു ലക്ഷം രൂപ കൂടുതല്‍ ഉണ്ട്. ഞാന്‍ വിചാരിച്ചു എന്താ ഇത് കൂടുതല്‍ ആണല്ലോ ഇവര്‍ക്ക് തെറ്റ് പറ്റിയതാണോ. അങ്ങോട്ട് വിളിച്ചു പറയുന്നതല്ലേ നല്ലത് എന്നുകരുതി ഞാന്‍ അക്കൗണ്ടന്റിനെ വിളിച്ചു ചോദിച്ചു. 'നിങ്ങള്‍ അയച്ചതില്‍ എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടോ', അദ്ദേഹം പറഞ്ഞു 'ഇല്ല, ഞാന്‍ ഒന്ന് ചെക്ക് ചെയ്തിട്ട് പറയാം' എന്ന്. അദ്ദേഹം നോക്കിയിട്ട് പറഞ്ഞു 'അയ്യോ ശരിയാ അഞ്ചു ലക്ഷം രൂപ കൂടുതല്‍ അയച്ചുപോയി'. ഞാന്‍ ശരിക്കും വിചാരിച്ചത് എന്റെ മകളുടെ കല്യാണത്തിന് രാജു ഗിഫ്റ്റ് തന്നതാണ് എന്നാണ്. പിന്നെ ആണ് അറിഞ്ഞത് അബദ്ധം ആണെന്ന്," ബൈജു ചിരിച്ചുകൊണ്ട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

Manmohan Singh Passes Away: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ ...

Manmohan Singh Passes Away: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു
2004 മുതല്‍ 2014 വരെ രണ്ട് ടേമുകളിലായി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു

സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ ലൈംഗിക ...

സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്
സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്. സീരിയല്‍ ...

തൃശ്ശൂരില്‍ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് ...

തൃശ്ശൂരില്‍ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 30 പവന്‍ സ്വര്‍ണം
തൃശ്ശൂരില്‍ വന്‍ കവര്‍ച്ച. വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 30 പവന്‍ സ്വര്‍ണം. തൃശൂര്‍ ...

മണ്ഡലകാലത്തിന് സമാപ്തി; ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം ...

മണ്ഡലകാലത്തിന് സമാപ്തി; ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍
ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍. മണ്ഡലകാല ...

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ സര്‍ക്കാര്‍ ...

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 38 പേരെ സസ്‌പെന്‍ഡ് ചെയ്തു
കുറ്റക്കാര്‍ക്കെതിരെ കര്‍ശന വകുപ്പുതല നടപടി സ്വീകരിക്കും