മമ്മൂട്ടിക്ക് മുന്നില്‍ ബാഹുബലിയും മുട്ടുകുത്തി, ഭീഷ്മ പര്‍വ്വം കോടികള്‍ വാരിക്കൂട്ടി മുന്നോട്ട്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (08:58 IST)

മുന്‍പേ പോയവരുടെ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് ഭീഷ്മ പര്‍വ്വം പുതിയ പാതയില്‍. ബാഹുബലി ദി കണ്‍ക്ലൂഷന്റെ റെക്കോര്‍ഡും തകര്‍ത്തുകൊണ്ടാണ് മമ്മൂട്ടി ചിത്രം മുന്നോട്ട് പോകുന്നത്.കേരളത്തില്‍ നിന്നും മാത്രം 5.25 കോടിയാണ് സിനിമയുടെ കളക്ഷന്‍.2017 ല്‍ റിലീസ് ചെയ്ത ബാഹുബലി 5.10 കോടിയായിരുന്നു കേരളത്തില്‍ നിന്നും നേടിയത്.

റിലീസ് ചെയ്ത് ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ 21 കോടിയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ഭീഷ്മ പര്‍വ്വം നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിന്റെ ലൂസിഫര്‍ ആയിരുന്നു മലയാളസിനിമകളില്‍ ഏറ്റവും കൂടുതല്‍ വീക്കെന്‍ഡ് കളക്ഷന്‍ നേടിയ ചിത്രം.20 കോടി നേടിയ ലൂസിഫറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :