കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (14:56 IST)
എന്നും വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുള്ള നടനാണ് താനെന്ന് ബാബുരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നടന്റെ കരിയറില്‍ വഴിത്തിരിവായി മാറാന്‍ സാധ്യതയുള്ള കഥാപാത്രമാണ് ജോജിയിലെ ജോമോന്‍.പനചെല്‍ തറവാടിന്റെ തകര്‍ച്ചക്ക് കാരണം ജെയ്‌സണ്‍ ബിന്‍സിയെ കെട്ടിക്കൊണ്ട് വന്നതാണെന്നും എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയത്തിനു കാരണവും ബിന്‍സി ആണെന്നും ജോമോനായി എത്തിയ ബാബുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
'ബിന്‍സി,പനചെല്‍ തറവാടിന്റെ തകര്‍ച്ചക്ക് കാരണം ജെയ്‌സണ്‍ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാന്‍,വളരെ ചെറുപ്പത്തിലേ 'അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പന്‍ ഇത്തിരി സ്ട്രിക്റ്റ് ആയാണ് വളര്‍ത്തിയത് എന്നത് സത്യമാണ് .ബിന്‍സി കുടുംബത്തില്‍ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി,എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചതും അവസാനം പോലീസ് കേസ് ആക്കിയതും എല്ലാം ബിന്‍സിയുടെ ഇടപെടലുകള്‍ ആണ്.ഇപ്പൊ അവസാനം എന്തായി സ്വത്തുക്കള്‍ എല്ലാം അവര്‍ക്കു മാത്രമായി. എന്റെ അനിയന്‍ പാവമാണ്, മകന്‍ പോപ്പി യുടെ കാര്യത്തിലും പേടിയില്ലാതില്ല'- ബാബുരാജ് കുറിച്ചു.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണിമായ, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ശ്യാം പുഷ്‌കരാണ് തിരക്കഥ ഒരുക്കുന്നത്. ഷേക് സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്.