കെ ആര്‍ അനൂപ്|
Last Modified ശനി, 20 ജൂണ്‍ 2020 (15:06 IST)
സച്ചി അവസാനമായി സംവിധാനം ചെയ്ത സിനിമയാണ് അയ്യപ്പനും കോശിയും. സിനിമയുടെ തിരക്കഥ എഴുതി പൂർത്തിയാക്കിയപ്പോൾ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരുടെ കഥാപാത്രം
മോഹൻലാൽ ചെയ്യണമെന്നായായിരുന്നു ആദ്യം മനസ്സിൽ വിചാരിച്ചെന്ന്
അടുത്തിടെ ഒരു അഭിമുഖത്തിൽ സച്ചി പറഞ്ഞിരുന്നു. ചിത്രത്തിൽ കോശി കുര്യനായി പൃഥ്വിരാജ് ആയിരുന്നു എത്തിയത്.
സിനിമ കോളിവുഡിലേക്കും ബോളിവുഡിലേക്കും റീമേക്ക് ചെയ്യാനിരിക്കെയാണ് സച്ചി നമ്മളെല്ലാം വിട്ട് പോയത്.
" ഒരു നടന് സാധ്യമായ എല്ലാ വേഷങ്ങളും മോഹൻലാൽ ചെയ്തിട്ടുണ്ട്. തിരക്കഥ എഴുതി പൂർത്തിയാക്കിയപ്പോൾ അയ്യപ്പൻ നായരായി ആദ്യം മനസ്സിൽ വന്നത് മോഹൻലാൽ ആയിരുന്നു. പക്ഷേ അദ്ദേഹത്തിൻറെ താരമൂല്യം കഥാപാത്രത്തിന് തടസ്സമാകുമെന്ന് തോന്നി. ബിജു മേനോന് ആ കഥാപാത്രത്തോട് നീതിപുലർത്താൻ ആകും എന്ന് ഞാൻ വിചാരിച്ചു. ഒരു സാധാരണ പ്രോജക്ടിനായി മോഹൻലാലിനെ സമീപിക്കാൻ എനിക്ക് ഇഷ്ടമായിരുന്നില്ലെന്നും" സച്ചി പറഞ്ഞു.
ആറ് കോടി മുടക്കി 60 കോടിയോളം രൂപയുടെ കളക്ഷൻ നേടിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും.