'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' മനോഹരമായ കുടുംബചിത്രം:എം മുകുന്ദന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (17:18 IST)

സൂരാജ് വെഞ്ഞാറമൂട്,ആന്‍ അഗസ്റ്റിന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'.

എം മുകുന്ദന്റെ ഇതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. അദ്ദേഹം തന്നെയാണ് ഈ സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്.

എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മനോഹരമായ കുടുംബചിത്രമാണെന്ന് എം മുകുന്ദന്‍.

'വളരെ രസകരമായ ഇരുപത് മിനിട്ടില്‍ ചിത്രീകരിക്കാവുന്ന ഒരു കഥയാണ് ഈ സിനിമ. പക്ഷേ സമീപകാലത്തെ പല വിഷയങ്ങളെയും കോര്‍ത്തിണക്കിയാണ് ഒരു സിനിമയുടെ പൂര്‍ണ്ണതയിലേക്ക് ഈ ചിത്രം എത്തിച്ചിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മനോഹരമായ കുടുംബചിത്രമാണ് ഈ സിനിമ'-എം മുകുന്ദന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.

സൂരാജ് വെഞ്ഞാറമൂട്,ആന്‍ അഗസ്റ്റിന്‍ എന്നിവരെ കൂടാതെ കൈലാഷ്, ജനാര്‍ദ്ദനന്‍,സ്വാസിക വിജയ്,ദേവി അജിത്,നീനാ കുറുപ്പ്,മനോഹരി ജോയി, ബേബി അലൈന ഫിദല്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അളഗപ്പന്‍ ഛായാഗ്രഹണവും ഔസേപ്പച്ചന്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.പ്രഭാവര്‍മ്മയുടെതാണ് വരികള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :