'എനിക്കും കുടുംബം ഉണ്ട്'; അശ്വതിയുടെ പോസ്റ്റില്‍ അശ്ലീല കമന്റിട്ടയാള്‍ മാപ്പ് ചോദിച്ചു

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 19 മെയ് 2021 (09:35 IST)

നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെ ചിത്രത്തിനു താഴെ അശ്ലീല കമന്റിട്ടയാള്‍ ഒടുവില്‍ മാപ്പ് ചോദിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ക്ഷമാപണം നടത്തിയത്. 'ഒരു തെറ്റ് പറ്റി ക്ഷമിക്കണം. എനിക്കും ഉണ്ട് കുടുംബം' എന്നാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ് അശ്വതി. കഴിഞ്ഞ ദിവസം അശ്വതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് ഒരാള്‍ അശ്ലീല പരാമര്‍ശം നടത്തിയത്. അശ്വതിയുടെ ശരീരഭാഗത്തെ അശ്ലീലമായി പരാമര്‍ശിച്ചായിരുന്നു പോസ്റ്റ്. ഉടനെ അതിനുള്ള മറുപടിയുമായി അശ്വതി എത്തി. അശ്വതിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. നിരവധിപേര്‍ അശ്വതിയെ പിന്തുണച്ച് രംഗത്തെത്തി.



'സൂപ്പര്‍ ആവണമല്ലോ, ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്. ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടേയും സൂപ്പര്‍ തന്നെയാണ്,' എന്നായിരുന്നു അശ്വതിയുടെ മറുപടി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :