Kasargold :യുവാക്കളെ ആകര്‍ഷിക്കാന്‍ 'കാസര്‍ഗോള്‍ഡ്', ആസിഫ് അലിയുടെ ക്രൈം ഡ്രാമ, പുതുമയുണര്‍ത്തുന്ന ടീസര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 15 ജൂലൈ 2023 (09:03 IST)
ആസിഫ് അലി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് 'കാസര്‍ഗോള്‍ഡ്'.മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ടീസറും ഇങ്ങെത്തി.
ക്രൈം ഡ്രാമ ചിത്രത്തിന്റെ സസ്‌പെന്‍സ് കളയാതെ കഥാ പരിസരം മനസ്സിലാക്കി തരുന്ന ടീസര്‍ ആണ് പുറത്തിറങ്ങിയത്. യുവാക്കളെ ആകര്‍ഷിക്കുന്നതിനായി വ്യത്യസ്തമായ രീതികളാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍,സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോള്‍, ധ്രുവന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മുഖരി എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സൂരജ് കുമാര്‍, റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :