ബിജു മേനോന്റെ അഭിനയ മികവിന് കൈയ്യടിച്ച് ആഷിഖ് അബു, 'ആര്‍ക്കറിയാം' പ്രദര്‍ശനം തുടരുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ഏപ്രില്‍ 2021 (17:14 IST)

ബിജു മേനോന്റെ അഭിനയ മികവിന് കൈയ്യടിച്ച് സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബു. 'ആര്‍ക്കറിയാം' ഇന്നാണ് തിയേറ്ററുകളിലെത്തിയത്. 72 കാരനായ വിരമിച്ച കണക്ക് അധ്യാപകനായി ബിജു മേനോന്‍ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു എന്നാണ് വിവരം.

'ബിജുചേട്ട നിങ്ങള്‍ 'ഇട്ടിയവര' അവതരിപ്പിക്കുന്നത് കാണുന്നത് ഒരു ട്രീറ്റായിരുന്നു'- ആഷിക് അബു കുറിച്ചു.

പാര്‍വതി-ഷറഫുദ്ദീന്‍ ദമ്പതിമാരായി വേഷമിടുന്നു.കോട്ടയം ഭാഷ ശൈലിയിലായിരുന്നു പാര്‍വതി ഈ ചിത്രത്തില്‍ സംസാരിക്കുന്നത്.സാനു ജോണ്‍ വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :