ലഹരിക്കേസ്: റിമാന്‍ഡില്‍ കഴിയുന്ന ആര്യന്‍ ഖാന് സയന്‍സ് പുസ്തകങ്ങള്‍ എത്തിച്ചുനല്‍കി എന്‍സിബി ഉദ്യോഗസ്ഥര്‍

രേണുക വേണു| Last Modified വ്യാഴം, 7 ഒക്‌ടോബര്‍ 2021 (12:26 IST)

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയ ആര്യന്‍ ഖാന്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നതായി റിപ്പോര്‍ട്ട്. റിമാന്‍ഡിലാണ് ഇപ്പോള്‍ ആര്യന്‍ ഖാന്‍. ഒക്ടോബര്‍ രണ്ടിനാണ് ആഡംബര കപ്പലില്‍ നിന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ പിടികൂടിയത്.

സൂപ്പര്‍താരത്തിന്റെ മകന്‍ എന്ന നിലയിലുള്ള യാതൊരു പരിഗണനയും തനിക്ക് വേണ്ട എന്നാണ് ആര്യന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്‍സിബി ഉദ്യോഗസ്ഥര്‍ ആര്യന് വായിക്കാന്‍ ചില സയന്‍സ് പുസ്തകങ്ങള്‍ എത്തിച്ചുനല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആര്യന്റെ ആവശ്യാനുസരണമാണ് പുസ്തകങ്ങള്‍ എത്തിച്ചുനല്‍കിയത്. ഫോറന്‍സിക് അന്വേഷണത്തിനായി ആര്യന്‍ ഖാന്റെ മൊബൈല്‍ ഫോണ്‍ കൊണ്ടുപോയതായി ഇന്ത്യ ടുഡെയും റിപ്പോര്‍ട്ട് ചെയ്യുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :