മമ്മൂട്ടി ചെയ്ത വേഷം ചെയ്യും, മമ്മൂട്ടിയുടെ വില്ലനുമാകും; അരവിന്ദ് സ്വാമി വരുന്നു!

Aravind Swami, Mammootty, Mamankam, അരവിന്ദ് സ്വാമി, മമ്മൂട്ടി, മാമാങ്കം, ഭാസ്കര്‍
BIJU| Last Updated: തിങ്കള്‍, 30 ഏപ്രില്‍ 2018 (18:50 IST)
മമ്മൂട്ടിയുടെ മെഗാഹിറ്റ് സിനിമ ‘ഭാസ്കര്‍ ദി റാസ്കല്‍’ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അതില്‍ അരവിന്ദ് സ്വാമിയാണ് നായകനായത്. ‘ഭാസ്കര്‍ ഒരു റാസ്കല്‍’ എന്നാണ് ചിത്രത്തിന് പേര്.
ഇപ്പോഴിതാ ഒരു മമ്മൂട്ടിച്ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് അരവിന്ദ് സ്വാമി. സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന സിനിമയിലാണ് അരവിന്ദ് സ്വാമി അഭിനയിക്കുന്നത്.

ഇതു സുപ്രധാന വേഷമാണെന്നും വില്ലന്‍ വേഷമാണെന്നും വരെ റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ മേയ് പത്തിന് കൊച്ചിയില്‍ ആരംഭിക്കുകയാണ്. ഈ ഷെഡ്യൂളിലാണ് സ്വാമി ജോയിന്‍ ചെയ്യുന്നത്. സ്വാമിക്ക് വില്ലന്‍ വേഷമാണെങ്കില്‍ ഈ കോമ്പിനേഷന്‍ വലിയ ഇം‌പാക്‍ട് ആയിരിക്കും സൃഷ്ടിക്കുക.

മമ്മൂട്ടിയും അരവിന്ദ് സ്വാമിയും ആദ്യം ഒരുമിച്ചത് മണിരത്നത്തിന്‍റെ ‘ദളപതി’യിലാണ്. ആ സിനിമയില്‍ മമ്മൂട്ടിയും അരവിന്ദ് സ്വാമിയും എതിര്‍ ചേരിയിലായിരുന്നു. മാമാങ്കത്തിലും അത്തരമൊരു പോരാട്ടത്തിനാണ് മലയാള സിനിമ സാക്‍ഷ്യം വഹിക്കാന്‍ പോകുന്നത്. പുതയല്‍ എന്ന ചിത്രത്തിലും ഇരു താരങ്ങളും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :