അഭിറാം മനോഹർ|
Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (09:18 IST)
മോഹൻലാൽ നായകനായെത്തുന്ന ആറാട്ട് എന്ന സിനിമയുടെ ഗാനരംഗത്തിൽ എആർ റഹ്മാനും എത്തുന്നതായി റിപ്പോർട്ട്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ഗാനചിത്രീകരണമാണ് ആറാട്ടിൽ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. യോദ്ധ,ഇരുവർ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും എആർ റഹ്മാനും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ആറാട്ടിനുണ്ട്.
ഇതിന് മുൻപ് വിജയ് ആറ്റ്‌ലി ചിത്രമായ ബിഗിലിന്റെ ഗാനരംഗത്തിലും എ ആർ റഹ്മാൻ അഭിനയിച്ചിരുന്നു.നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ്
മോഹൻലാൽ ആറാട്ടിലെത്തുന്നത്. ഉദയ്‌കൃഷ്‌ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബി ഉണ്ണികൃഷ്‌ണൻ ഒരുക്കുന്ന ചിത്രം ഒരു മാസ് എന്റർടൈൻമെന്റ് ആയാണ് ഒരുങ്ങുന്നത്.