എ ആര്‍ റഹ്മാന്റെ സ്‌പെഷ്യല്‍ മാസ്‌ക്, വില 18,000ത്തില്‍ കൂടുതല്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 ജൂണ്‍ 2021 (14:02 IST)

താരങ്ങള്‍ വിവിധ പരിപാടികള്‍ക്കായി അണിയുന്ന ഡ്രസ്സുകളും വാച്ചുകളും മാസ്‌കും ഉള്‍പ്പെടെയുള്ളവ ആരാധകര്‍ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. ഇപ്പോഴിതാ സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാന്റെ ഫെയ്‌സ് മാസ്‌ക്കാണ് ചര്‍ച്ചയാകുന്നത്.

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചശേഷം റഹ്മാനും മകന്‍ എ ആര്‍ അമീനും ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഒരേപോലെയുള്ള വെളുത്ത കളര്‍ മാസ്‌ക് ആണ് ഇരുവരും ധരിച്ചത്. ഏകദേശം 18,148 രൂപ ഒരു മാസ്‌കിന്. ഇത്രയും വിലയുള്ള മാസ്‌കിന് പ്രത്യേകത എന്താണെന്ന് അറിയുവാനും ആരാധകര്‍ക്ക് കൗതുകമാണ്.

എല്‍ജി പുരിക്കെയര്‍ പുറത്തിറക്കിയ വെയറബിള്‍ എയര്‍ പ്യൂരിഫയര്‍ മാസ്‌ക് ആണ് ഇത്. ഡ്യുവല്‍ എച്ച് 13 ഗ്രേഡ് എച്ച്ഇപിഎ ഫില്‍ട്ടര്‍ ഉള്ളതിനാല്‍ വായു മലിനീകരണത്തില്‍ നിന്ന് പോലും സംരക്ഷണം നല്‍കും. വലിച്ചെടുക്കുന്ന വായു ശുദ്ധീകരിച്ച് മനുഷ്യശരീരത്തിലേക്ക് എത്തിക്കുവാന്‍ ഇത്തരം മാസ്‌ക്കുകള്‍ കഴിയും. രണ്ട് മണിക്കൂറോളം ചാര്‍ജ് ചെയ്യണം. എട്ടു മണിക്കൂറോളം ഉപയോഗിക്കാം.820 എംഎഎച്ച് ബാറ്ററിയാണ് പുരിക്കെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫയറില്‍ ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :