കെ ആര്‍ അനൂപ്|
Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (14:52 IST)
ബോളിവുഡ് താരം അനുപം ഖേര്‍ വീണ്ടും മലയാള സിനിമയിലേക്ക്. ദിലീപിന്റെ 'വോയ്സ് ഓഫ് സത്യനാഥന്‍' എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ നടന്‍ അവതരിപ്പിക്കും.ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ സൈറ്റില്‍ അനുപം ഖേര്‍ ജോയിന്‍ ചെയ്തതായി റിപ്പോര്‍ട്ട്.
'പ്രജ', 'പ്രണയം', 'കളിമണ്ണ്' തുടങ്ങിയ ചിത്രങ്ങളില്‍ അനുപം ഖേര്‍ നേരത്തെ അഭിനയിച്ചിട്ടുണ്ട്.
റാഫിയാണ് വോയ്സ് ഓഫ് സത്യനാഥന്‍ സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു കോമഡി ഡ്രാമയാണെന്നാണ് പറയപ്പെടുന്നത്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.