ആർഡിഎക്സിന് ശേഷം പെപ്പെയും സോഫിയാപോളും വീണ്ടും, അണിയറയിൽ അടിപ്പടമോ?

അഭിറാം മനോഹർ| Last Modified ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (20:14 IST)
ആര്‍ഡിഎക്‌സിന്റെ മിന്നുന്ന വിജയത്തിന് ശേഷം വീക്കെന്റ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ ആന്റണി വര്‍ഗീസ് നായകനാകുന്നു. നവാഗതനായ അജിത് മാമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കടല്‍ പശ്ചാത്തലമായുള്ള ആക്ഷന്‍ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 16ന് ചിത്രത്തിന് തുടക്കമാകും.

പ്രശസ്ത തമിഴ് സംവിധായകനായ എസ് ആര്‍ പ്രഭാകരന്‍, ചതുര്‍മുഖം സംവിധായകനായ രഞ്ജിത്, ഉദാഹരണ സുജാതയുടെ സംവിധായകന്‍ ഫാന്റം പ്രവീണ്‍, അന്വേഷണം എന്ന സിനിമയുടെ സംവിധായകന്‍ പ്രശോഭ് വിജയന്‍ എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചശേഷമാണ് അജിത് മാമ്പള്ളി സ്വതന്ത്ര്യ സംവിധായകനാകുന്നത്. ആര്‍ഡിഎക്‌സ് പോലെ തന്നെ വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രമാകും ഇത്. ആന്റണി വര്‍ഗീസിനൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :