ഡിവോഴ്‌സായ ഒരാളെ വിവാഹം ചെയ്യുന്നു,ഷേമ അല്ലാതെ വേറെ ഒരാളുടെ കൂടെയും ഇത്ര നന്നായി ജീവിക്കുമെന്ന് തോന്നിയിട്ടില്ലെന്ന് അനൂപ് മേനോന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 23 സെപ്‌റ്റംബര്‍ 2023 (10:29 IST)
നടന്‍ അനൂപ് മേനോന്‍ 2014 ആയിരുന്നു വിവാഹിതനായത്. ഷേമയാണ് നടന്റെ ഭാര്യ.ഷേമയുടെ രണ്ടാം വിവാഹമായിരുന്നു. തന്റെ വിവാഹത്തെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍.

ഷേമ അല്ലാതെ വേറൊരാളുടെ കൂടെയും താന്‍ ഇത്രയും നന്നായി ജീവിക്കുമെന്ന് തോന്നിയിട്ടില്ലെന്ന് അനൂപ് മേനോന്‍ പറയുന്നു. 'ഡിവോഴ്‌സ് ആയ ഒരാളെ വിവാഹം ചെയ്യുന്നു എന്നതില്‍ ഒരു വിശാലതയുമില്ല.ഒരാളെ നമ്മള്‍ക്ക് ഇഷ്ടമാകുന്നു, അയാളെ വിവാഹം കഴിക്കുന്നു എന്നല്ലാതെ ഒരു വിശാലതയുടേയും കാര്യം അതിലില്ല. നമ്മളുടെ പെര്‍ഫെക്ട് പങ്കാളിയായി ഒരാളെ കാണുമ്പോള്‍ കുറേനാള്‍ ആ സൗഹൃദം മുന്നോട്ട് പോകുമ്പോള്‍ ഒരു പോയന്റിലെത്തുമ്പോള്‍ തീരുമാനിക്കും ഇനി കൂടെ ഉണ്ടാകേണ്ടത് ഇയാള്‍ ആണെന്ന്. അത്രയേയുള്ളൂ',-എന്നാണ് അനൂപ് മേനോന്‍ പറഞ്ഞത്.

ആദ്യമായി അനൂപ് മേനോനും ഷേമയും കണ്ടുമുട്ടിയത് ഒരു വിവാഹത്തിന് ഇടയായിരുന്നു. പിന്നീട് ചെന്നൈയിലെ ഒരു പരിപാടിക്ക് അതിഥിയായി അനൂപ് മേനോന്‍ ക്ഷണിക്കാനായി ഷേമ എത്തി. അവിടെ നിന്നാണ് സൗഹൃദം വളര്‍ന്നത്. അന്നത് പൂര്‍ണ്ണമായും സൗഹൃദം മാത്രമായിരുന്നു എന്ന് അനൂപ് മേനോന്‍ പറഞ്ഞു. മുന്‍ ഭര്‍ത്താവ് മരിച്ച് പത്തോളം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് ഷേമ വിവാഹത്തെപ്പറ്റി ചിന്തിച്ചത്. ഇത് ഇഷ്ടത്തിന്റെ മാത്രം കാര്യമാണെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :