നാടന്‍ സുന്ദരിയായി അനിഖ സുരേന്ദ്രൻ, നായികയായി ഉടന്‍ ?

അനിഖ സുരേന്ദ്രൻ , ഫോട്ടോ ഷൂട്ട്, സിനിമ, Anikha Surendran, Photo Shoot, Movie
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 ജൂലൈ 2020 (20:06 IST)
അനിഖ സുരേന്ദ്രന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നു. മോഡേൺ ലുക്കിൽ നിന്ന് ട്രെഡിഷണല്‍ വേഷത്തിലേക്കുളള പരിവർത്തനമാണ് താരത്തിന്റെ ഈ ഫോട്ടോ ഷൂട്ട്. അനിഖയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. ചിത്രത്തിന് രസകരമായ പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.

കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നത്. നയൻതാരയെ പോലെ തോന്നിക്കുന്നു എന്നാണ് ഒരാൾ കമൻറായി എഴുതിയത്. നേരത്തെ സാരിയിലും മോഡേൺ ഡ്രസ്സ് വേഷങ്ങളിലുളള അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

നായിക വേഷങ്ങളിൽ താരത്തെ അധികം വൈകാതെ കാണാനാകും എന്നാണ് ആരാധകർ കരുതുന്നത്. ജയറാം നായകനായെത്തിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അനിഖ അഭിനയ രംഗത്തേക്കെത്തിയത്. അഞ്ചു സുന്ദരികൾ എന്ന സിനിമയിലൂടെ
മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അനിഖ നേടിയിരുന്നു. അജിത് ചിത്രങ്ങളായ എന്നൈ അറിന്താല്‍, വിശ്വാസം എന്നിവയില്‍ അനിഖ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :