കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (10:25 IST)
'മധുരം' ഒരുങ്ങുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തില്‍.മധുരത്തിന്റെ എല്ലാ റെക്കോര്‍ഡിംഗുകളും പൂര്‍ത്തിയാക്കിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ നല്ലൊരു പ്രണയ കഥയായിരിക്കും സിനിമ പറയാന്‍ പോകുന്നത്. വിനീത് ശ്രീനിവാസന്‍ പാടിയ ഒരു ഗാനവും റെഡിയായി.
ജൂണിനു ശേഷം സംവിധായകന്‍ അഹമ്മദ് കബീറിനൊപ്പം ജോജുജോര്‍ജും അര്‍ജുന്‍ അശോകനും ഒന്നിക്കുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. ഗാനങ്ങള്‍ നിങ്ങളിലേക്ക് എത്തുന്നതുവരെ ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് പുതിയ വിശേഷങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്.ആര്യ ദയാല്‍ ആദ്യമായി സിനിമയില്‍ പാടിയും ഈ ചിത്രത്തിലാണ്.