കെ ആര് അനൂപ്|
Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (11:03 IST)
അനശ്വര രാജന് നായികയായി എത്തുന്ന പുതിയ ചിത്രമാണ് മൈക്ക്.ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ജെഎ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.
നിങ്ങള്‍ ചെയ്യേണ്ടത്:
ജീവിതത്തെ വളരെയധികം സ്വാധീനിച്ച മറക്കാനാകാത്ത ഒരു യാത്ര നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ? അങ്ങനെ ഒന്നുണ്ടെങ്കില്‍, ആ ഓര്‍മ്മ ഞങ്ങളുമായി പങ്കുവെക്കു !
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:
1) നിങ്ങളുടെ പ്രിയപ്പെട്ടതും മനസ്സിനോട് ചേര്ന്നുനില്ക്കുന്നതമായ യാത്രയുടെ ഓര്‍മ്മകള്‍ ഞങ്ങളോട് പറയുക.
2) #TravelWithMike എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഞങ്ങളുടെ ഔദ്യോഗിക പേജിലെ പോസ്റ്റിന് കീഴില്‍ നിങ്ങളുടെ അനുഭവം കമന്റ് ചെയ്യാം.
3) ഞങ്ങളുടെ ഔദ്യോഗിക പേജുകള്‍ ടാഗ് ചെയ്തുകൊണ്ട് #TravelWithMike എന്ന ഹാഷ്ടാഗ് ഉപയോഗിച്ച്, നിങ്ങളുടെ പ്രിയപ്പെട്ട യാത്രാ ഓര്‍മ്മകള്‍ (വീഡിയോകളോ/ചിത്രങ്ങളോ) അപ്ലോഡ് ചെയ്യാം.
4) നിങ്ങളുടെ യാത്രായനുഭവം ഞങ്ങളുടെ ഔദ്യോഗിക പേജിലേക്ക് നേരിട്ട് മെസ്സേജായിട്ടുമയക്കാം.
5) കോണ്ടെസ്റ്റിലെ വിജയികള്‍ക്ക് പ്രീ റിലീസ് ഇവന്റില്‍ ടീം മൈക്കിനെ കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിക്കും ഒപ്പം മറ്റൊരു വലിയ സര്‍പ്രൈസും വിജയികളെ കാത്തിരിക്കുന്നു.
6) നിങ്ങളുടെ എന്‍ട്രികള്‍ അയക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വെള്ളിയാഴ്ചയാണ്.