അഭിറാം മനോഹർ|
Last Modified ശനി, 6 ഫെബ്രുവരി 2021 (12:30 IST)
ട്വെന്റി 20 മാതൃകയിൽ പുതിയ സിനിമയൊരുക്കാൻ ഒരുങ്ങി മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ. സംഘടനയുടെ കൊച്ചി കലൂരിലുള്ള പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കവേ പ്രസിഡന്റ് മോഹൻലാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന്റെ പോസ്റ്റർ റിലീസും ചടങ്ങിൽ നടന്നു.
ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രം പ്രിയദർശനും ടി.കെ രാജീവ് കുമാറും ചേർന്നാണ് സംവിധാനം ചെയ്യുക. കഥ,തിരക്കഥ,സംഭാഷണം രാജീവ് കുമാറിന്റേതാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിലായിരിക്കും ചിത്രം പുറത്തിറങ്ങുക.കോവിഡിന്റെ പശ്ചാത്തലത്തിൽ സിനിമാ ഇൻഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് ട്വന്റി 20 പോലൊരു
സിനിമ ചെയ്യുന്നതെന്ന്
മോഹൻലാൽ വ്യക്തമാക്കി.
ഏകദേശം 135ഓളം പ്രവർത്തകർക്ക് അഭിനയിക്കാൻ സാധിക്കുന്ന ഒരു ചിത്രമാണിത്.ഇതൊരു മഹത്തായ സിനിമയാണ്. ചിത്രം ആശീർവാദ് ആകും നിർമിക്കുക. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ടി.കെ. രാജീവ് കുമാർ എഴുതിയിരിക്കുന്നു. ക്രൈം ത്രില്ലറായിട്ടായിരിക്കും ചിത്രം ഒരുങ്ങുക.പ്രിയദർശനും രാജീവ് കുമാറും ചേർന്ന് ചിത്രം സംവിധാനം ചെയ്യും.–മോഹൻലാൽ പറഞ്ഞു.