അഭിറാം മനോഹർ|
Last Modified ബുധന്, 15 ജൂലൈ 2020 (14:22 IST)
താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ നിലപാടിനോട് അറിയിച്ച് അമ്മ. നിർമാതാക്കളോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട്
അമ്മ താരങ്ങൾക്ക് കത്തയച്ചു. പുതിയ സിനിമകളിൽ അഭിനയിക്കുന്നതിൽ തടസമില്ലെന്നും സംഘടന അറിയിച്ചിട്ടുണ്ട്.
പ്രതിഫലം എന്നത് നിർമാതാക്കളും താരങ്ങളും ചേർന്നാണ് തീരുമാനിക്കുന്നത്,അതൊരു നിശ്ചിത തുകയല്ല. എന്നാൽ നിർമാതാക്കളുടെ സ്ഥിതി പരിഗണിച്ചുകൊണ്ട് അനുകൂലമായ നിലപാടെടുക്കണെമന്നാണ് താരങ്ങളോട് സംഘടനയുടെ ആവശ്യം.