'സിനിമയിൽനിന്നും വിട്ടുനിൽക്കാൻ പറയുന്നു': തുറന്നു പറച്ചിലുമായി അമിതാഭ് ബച്ചൻ

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 11 നവം‌ബര്‍ 2019 (18:41 IST)
ആരോഗ്യ
പ്രശ്നങ്ങൾ കാരണം സിനിമയിൽനിന്നും വിട്ടുനിൽക്കാൻ ഡോക്ടർമാർ ആവശ്യപ്പെടുന്നതായി തുറന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവിഡിന്റെ ബിഗ് ബി. ആരോഗ്യ പ്രശ്നങ്ങൾ കരണം ഒക്ടോബർ 15ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്ന് ദിവസത്തെ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടെങ്കിലും പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

'അഞ്ച് കിലോയോളം ശരീരഭാരം കുറഞ്ഞിരിക്കുകയാണ്. ഭക്ഷണവും വിശ്രമവുമെല്ലാം കൃത്യമായ രീതിയിൽ ക്രമീകരിച്ച് ഇപ്പോൾ വലിയ പ്രശ്നമില്ലാത്ത അവസ്ഥയിൽ എത്തിയിട്ടുണ്ട്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കണം എന്നാണ് ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുപാട് കർശന നിർദേശങ്ങൾ ഡോക്ടർമാൻ എന്റെ മുൻപിൽ വച്ചിട്ടുണ്ട്' ബിഗ് ബി തുറന്നു വ്യക്തമാക്കി.

ട്വിറ്ററിലൂടെയാണ് തന്റെ ആരോഗ്യ വിവരങ്ങളെ കുറിച്ച് ആരാധകരെ അറിയിച്ചത്. കൊൽക്കത്തയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളക്കും, ഷാർജ പുസ്തകോത്സവത്തിനും പങ്കെടുക്കാനാവത്തതിന്റെ നിരാശയും ബിഗ് ബി ട്വിറ്ററിലൂടെ തന്നെ തുറന്നുപറയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :