'ബറോസിന് എല്ലാ വിജയങ്ങളും ഉയര്‍ച്ചകളും ഉണ്ടാവട്ടെ', മോഹന്‍ലാല്‍ ചിത്രത്തിന് ആശംസകളുമായി അമിതാഭ് ബച്ചന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 മാര്‍ച്ച് 2021 (11:01 IST)

'ബാറോസ്' തുടങ്ങി.കൊച്ചി കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് സിനിമയുടെ പൂജ നടന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആശംസകളുമായി അമിതാഭ് ബച്ചന്‍ എത്തി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആശംസ.

'മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് എല്ലാ വിജയങ്ങളും ഉയര്‍ച്ചകളും ഉണ്ടാവട്ടെ'- അമിതാഭ് ബച്ചന്‍ കുറിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് മോഹന്‍ലാല്‍ നന്ദി അറിയിച്ചു.'സര്‍, വളരെ നന്ദിയോടെ ഞാന്‍ താങ്കളുടെ സ്നേഹം നിറഞ്ഞ വാക്കുകള്‍ സ്വീകരിക്കുന്നു. ഹൃദയസ്പര്‍ശിയായ അങ്ങയുടെ വാക്കുകള്‍ ഞാന്‍ എന്നും കാത്ത് സൂക്ഷിക്കുന്ന അനുഗ്രഹമാണ്. അങ്ങെയോടുള്ള എന്റെ ബഹുമാനവും തുടര്‍ന്നുകൊണ്ടേയിരിക്കും. വളരെ നന്ദി.'-മോഹന്‍ലാല്‍ മറുപടി നല്‍കി.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :