ആമസോൺ പ്രൈമിലെ മാസ്റ്റർ സബ്‌ടൈറ്റിലിൽ ഗവൺമെന്റ് ഇല്ല: വിമർശനവുമായി സോഷ്യ‌ൽ മീഡിയ

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 1 ഫെബ്രുവരി 2021 (09:57 IST)
ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌ത വിജയ് ചിത്രമായ മാസ്റ്ററിന്റെ സബ്‌ടൈറ്റിലിൽ നിന്നും ഗവൺമെന്റ് എന്ന വാക്ക് ഒഴിവാക്കിയത് ചർച്ചയാകുന്നും. ചിത്രത്തിൽ വിജയുടെ കഥാപാത്രം സർക്കാരിനെ വിമർശിച്ചുകൊണ്ട് നടത്തുന്ന ഡയലോഗ് സബ്‌ടൈറ്റിൽ നിന്നാണ് സർക്കാർ എന്ന പദം വെട്ടിമാറ്റിയത്.

നേരത്തെ തിയേറ്ററിൽ എത്തിയ ചിത്രത്തിൽ പലയിടങ്ങളിലും ഗവൺമെന്റ് എന്ന വാക്ക് സെൻസർ ചെയ്‌തിരുന്നു. എന്നാൽ അണ്‍സെന്‍സേര്‍ഡ് പതിപ്പിലും ഈ വാക്ക് വെട്ടിമാറ്റിയത് എന്തിനാണെന്നാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചോദ്യമുയരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :