കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 5 ഡിസംബര്‍ 2022 (08:53 IST)
ബോളിവുഡ് വരെ എത്തിനില്‍ക്കുകയാണ് നടി അമല പോളിന്റെ കരിയര്‍.താരത്തിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. കൈതി ഹിന്ദി റീമേക്ക് ഭോല എന്ന സിനിമയുടെ ചിത്രീകരണ തിരക്കിനിയുടെ പുറത്തുവന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അജയ് ദേവ്ഗണ്‍ ആണ് ഭോലയിലെ നായകന്‍.
അമലയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി മലയാളത്തിലേക്ക് തിരിച്ചെത്തിയ സിനിമയാണ് ടീച്ചര്‍. നിലവില്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം ചിത്രം കൂടിയാണിത്. മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍, പൃഥ്വിരാജിനൊപ്പം അഭിനയിച്ച ആടുജീവിതം തുടങ്ങിയ സിനിമകളാണ് അമലയുടേതായി മലയാളത്തില്‍ നിന്ന് ഇനി പുറത്തു വരാനുള്ളത്.