അഭിറാം മനോഹർ|
Last Modified തിങ്കള്‍, 18 മാര്‍ച്ച് 2024 (20:16 IST)
തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് അമലാ പോള്‍. വിവാഹിതയാണെങ്കിലും സിനിമകള്‍ ചെയ്യാറുള്ള താരം ഇപ്പോള്‍ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്. പൃഥ്വിരാജ് നായകനായ ആടുജീവിതമാണ് അമലാ പോളിന്റേതായി പുറത്തുവരാനിരിക്കുന്ന സിനിമകള്‍. ഗര്ഭവതിയായതിനാല് തന്നെ നിലവില്‍ സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം.
അഭിനയത്തിന് പുറമെ ആത്മീയതോടും താത്പര്യമുള്ള അമലയുഎ ഇന്‍സ്റ്റഗ്രാം ബയോ മൂണ്‍ ചൈല്‍ഡ് എന്നാണ് നല്‍കിയിരിക്കുന്നത്. ഇതിന് പിന്നിലെ കാരണമെന്താണെന്ന് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം തുറന്നുപറയുകയും ചെയ്തു. പൂര്‍ണചന്ദ്രനും തന്റെ മനസും തമ്മില്‍ ബന്ധമുണ്ടെന്ന് അമല പോള്‍ പറയുന്നു. എന്റെ ഇമോഷണല്‍ സൈക്കിള്‍ ചന്ദ്രനുമായി കണക്ടഡാണ്. പൂര്‍ണചന്ദ്രനാകുമ്പോള്‍ എനിക്ക് ഭയങ്കര എനര്‍ജിയുണ്ടാകും. ന്യൂമൂണ്‍ സമയത്തായിരുന്നു എന്റെ ആദ്യ ആര്‍ത്തവം. ന്യൂ മൂണ്‍ സമയത്ത് അങ്ങനെ ഉണ്ടാകുന്നത് ആരോഗ്യകരമാണ്. പണ്ട് ആളുകള്‍ അങ്ങനെ വരുന്നത് ആഘോഷിക്കുകയും ചെയ്യുമായിരുന്നു.
ചന്ദ്രനും എന്റെ മൂഡും തമ്മില്‍ കണക്ടഡാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതേകുറിച്ച് കൂടുതല്‍ വായിച്ചപ്പോള്‍ എനിക്ക് അതില്‍ താത്പര്യം തോന്നി. ആസ്ട്രോളജിക്കലി എന്റെ നമ്പര്‍ 2 ആണ്. ആ നമ്പറിലുള്ളവര്‍ക്ക് ചന്ദ്രനുമായി കണക്ഷനുണ്ട്. പൂര്‍ണചന്ദ്രനാകുമ്പോള്‍ എനിക്ക് ഭയങ്കര എനര്‍ജി ആയിരിക്കും. മൂണ്‍ കുറഞ്ഞ് വരുമ്പോള്‍ എനിക്ക് റെസ്റ്റ് ചെയ്യണം.അമലാ പോള്‍ പറയുന്നു.