അഭിറാം മനോഹർ|
Last Modified ഞായര്‍, 22 ഓഗസ്റ്റ് 2021 (14:55 IST)
സംവിധായകൻ മഹേഷ് നാരായണന് വേണ്ടി കഥയെഴുതുകയാണ് താനെന്ന് കമൽഹാസൻ. വിക്രം, ഇന്ത്യന്‍ 2 എന്നീ ചിത്രങ്ങള്‍ക്ക് പുറമെ പുതിയ പ്രൊജക്റ്റ് ഏതാണെന്ന ചോദ്യത്തിനാണ് മഹേഷ് നാരായണന് വേണ്ടി താൻ കഥ എഴുതുന്നുണ്ടെന്ന കാര്യം കമൽ വെളിപ്പെടുത്തിയത്.
ഞാന്‍ മഹേഷ് നാരായണന് വേണ്ടി കഥ എഴുതുകയാണ്. അവരൊക്കെ ഞങ്ങളുടെ ആള്‍ക്കാരാണ്. അതിനാല്‍ പ്രമോട്ട് ചെയ്യണമെന്നുണ്ട്. മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ കമല്ഹാസന് പറഞ്ഞു. മലയാള സിനിമയിൽ ഇപ്പോൾ വലിയ മാറ്റങ്ങൾ വന്നതായും കമൽ പറഞ്ഞു.
20 വര്‍ഷം മുമ്പ് താന്‍ മലയാള സിനിമയെ വിമര്‍ശിച്ചിരുന്നു. മികച്ച കഥകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അതില്‍ വലിയ മാറ്റം വന്നിരിക്കുന്നു. കമൽ പറഞ്ഞു. നിലവിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന സിനിമയുടെ തിരക്കുകളിലാണ കമൽ ഹാസൻ. വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.