കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 20 ഡിസംബര്‍ 2021 (10:00 IST)
മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം ഒരുങ്ങുകയാണ്. സിനിമയിലെ ഒരു രംഗത്തെക്കുറിച്ച് ഛായാഗ്രാഹകന്‍ അഭിനന്ദന്‍ രാമാനുജം പറയുന്നത് ഇങ്ങനെ.
'ഫുള്‍ സര്‍ക്കിള്‍ പോകുന്നു. ഷാജി കൈലാസ് സാറിനൊപ്പം ഞങ്ങള്‍ എലോണ്‍ സിനിമയില്‍ ഫിലിം മേക്കിംഗില്‍ ഒരു പടി മുന്നിലെത്തി. ഒരു ടെക്നിക് ഇന്‍ഡസ്ട്രിയുടെ നിലവാരത്തെയും വരും വര്‍ഷങ്ങളില്‍ പിന്തുടരേണ്ട ഒരു രീതിയെയും മാറ്റും.'-അഭിനന്ദന്‍ രാമാനുജം കുറിച്ചു.
ആമേന്‍,മോസയിലെ കുതിരമീനുകള്‍,ഡബിള്‍ ബാരല്‍,ഡാര്‍വിന്റെ പരിണാമം,ഇരുപത്തിയൊന്നാം നൂറ്റാണ്ട്,9 തുടങ്ങി തമിഴ്, ഹിന്ദി, ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട് ചെന്നൈ സ്വദേശിയാണ് അഭിനന്ദന്‍ രാമാനുജം.