കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (08:56 IST)
വര്‍ഷങ്ങളായി മോഹന്‍ലാലിനൊപ്പം തന്നെയുണ്ട് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ദൃശ്യം 2 കഴിഞ്ഞ് ബ്രോ ഡാഡി നിര്‍മിച്ചപ്പോള്‍ വീണ്ടും ലാലിനൊപ്പം ഒരു ചെറിയ വേഷത്തിലെങ്കിലും അഭിനയിക്കണമെന്ന ആഗ്രഹം ആന്റണിയുടെ ഉള്ളില്‍ ഉണ്ടെന്നു തോന്നുന്നു. അതുകൊണ്ടാകാം വീണ്ടും പോലീസ് യൂണിഫോമില്‍ അദ്ദേഹം ബ്രോ ഡാഡിയില്‍ അഭിനയിച്ചത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ചിത്രീകരണ സമയത്തും ഒപ്പം തന്നെ കൂട്ടായി നിര്‍മ്മാതാവ് ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രീകരണം പുരോഗമിക്കുന്ന എലോണ്‍ സെറ്റിലാണ് ആന്റണി.
ചിത്രീകരണത്തിന് ഇടയ്ക്ക് കിട്ടിയ ഒഴിവ് സമയത്ത് മോഹന്‍ലാലിനൊപ്പം സംസാരിക്കുന്ന ആന്റണിയുടെ ചിത്രമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'എലോണി'ല്‍ ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്.12'ത്ത് മാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി നടന്‍ തന്റെ പുതിയ ചിത്രത്തിന്റെ ടീമിനൊപ്പം ചേര്‍ന്നത്.