അഭിറാം മനോഹർ|
Last Modified ചൊവ്വ, 10 ഡിസംബര്‍ 2024 (13:11 IST)
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ പായല്‍ കപാഡിയ ചിത്രം ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റിന് ഗോള്‍ഡന്‍ ഗ്ലോബില്‍ 2 നോമിനേഷനുകള്‍. മികച്ച സംവിധാനത്തിന് പായല്‍ കപാഡിയയ്ക്കും മികച്ച ഇംഗ്ലീഷ് ഇതര ഭാഷ സിനിമയ്ക്കായുമുള്ള നോമിനേഷനുകളാണ് സിനിമയ്ക്ക് ലഭിച്ചത്. സംവിധാനത്തിന് ഇന്ത്യയില്‍ നിന്നും ആദ്യമായാണ് ഒരാള്‍ക്ക് ഗോള്‍ഡന്‍ ഗ്ലോബ്‌സില്‍ നോമിനേഷന്‍ ലഭിക്കുന്നത്.
ഇന്തോ- ഫ്രഞ്ച് സംയുക്ത നിര്‍മാണ സംരംഭമാണ് ഓള്‍ വീ ഇമാജിന്‍ അസ് ലൈറ്റ് എന്ന സിനിമ നിര്‍മിച്ചത്. പ്രഭ എന്ന നഴ്‌സിന്റെ മുംബൈയിലെ ജീവിതമാണ് സിനിമ പറയുന്നത്. മലയാള നടിമാരായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരാണ് സിനിമയില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.