നിതീഷ് തിവാരിയുടെ രാമായണത്തിൽ യാഷ് രാവണനാകുന്നു, ആലിയ ഭട്ട് ചിത്രത്തിൽ നിന്നും പിന്മാറിയതായി റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified വ്യാഴം, 24 ഓഗസ്റ്റ് 2023 (19:34 IST)
രാമായണത്തെ ആസ്പദമാക്കി ബോളിവുഡ് ഹിറ്റ് സംവിധായകനായ നിതീഷ് തിവാരി ചിത്രത്തില്‍ നിന്നും സൂപ്പര്‍ താരം ആലിയ ഭട്ട് പിന്മാറിയതായി റിപ്പോര്‍ട്ട്. രണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയുമായിരുന്നു രാമനായും സീതയായും ചിത്രത്തില്‍ കാസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഷൂട്ടിംഗ് നീണ്ടുപോയതിനാല്‍ ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം ആലിയ ചിത്രത്തില്‍ നിന്നും പിന്മാറിയതായാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ മുതല്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം ചിത്രത്തില്‍ രാവണന്റെ വേഷം ചെയ്യുന്നതിനായി കെജിഎഫിലൂടെ ഇന്ത്യയെങ്ങും തരംഗമായ കന്നഡ താരം യാഷിനെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിട്ടുള്ളത്. യാഷ് രാവണനായി ലുക്ക് ടെസ്റ്റ് നടത്തിയതായും സിനിമയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലുമാണെന്നാണ് അറിയുന്നത്. അടുത്തിടെ രാമായണത്തെ ആസ്പദമാക്കിയൊരുക്കിയ പ്രഭാസ് ചിത്രമായ ആദിപുരുഷ് ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :