നിഹാരിക കെ എസ്|
Last Modified ചൊവ്വ, 15 ഒക്ടോബര് 2024 (09:03 IST)
'സാം…പ്രിയ സാമന്താ…ശരിക്കും നിങ്ങളാണ് ഹീറോ, ഓൺസ്ക്രീനിലും ഓഫ് സ്ക്രീനിലും. കഴിവിലും പ്രതിഭയിലും ശക്തിയിലും പ്രതിരോധത്തിലും എനിക്കു നിങ്ങളോട് ആരാധനയുണ്ട്. പുരുഷാധിപത്യലോകത്ത് ഒരു സ്ത്രീയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ നിങ്ങൾ ആ ലിംഗഭേദത്തെ മറികടന്നു. നിങ്ങളുടെ ഇരുകാലുകളിലും നിന്നുകൊണ്ട്, കഴിവും ശക്തമായ പ്രതിരോധവും കൊണ്ടു നിങ്ങൾ അത്രയും ഉയരത്തിലെത്തിയെന്നത് എല്ലാവർക്കും ഒരു മാതൃകയാണ്', ബോളിവുഡ് നടി ആലിയ ഭട്ട് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വരികളാണിത്.
പ്രീ റിലീസിംഗ് ഇവൻറിൽ പങ്കെടുക്കാൻ അഭ്യർഥിച്ചുകൊണ്ട് സാമന്തയ്ക്ക് മെസേജ് അയച്ചപ്പോൾ പെട്ടെന്നുതന്നെ അനുകൂലമായ മറുപടി തന്ന സാമന്തയുടെ പിന്തുണാ മനോഭാവത്തെയാണ് നടി പുകഴ്ത്തുന്നത്. ഇന്ന് തൻറെ സിനിമയെ പിന്തുണയ്ക്കാൻ ഒരു ഇന്ത്യൻ സൂപ്പർസ്റ്റാർ ഇവിടെയുണ്ട് എന്നതിൽ താൻ എന്നും നന്ദിയുള്ളവളായിരിക്കും എന്നാണ് ആലിയ പറയുന്നത്.
ആലിയയും സമാന്തയും ഇപ്പോൾ സുഹൃത്തുക്കളാണ്. ആലിയയുടെ ജിഗ്ര എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ആയി. ഇതിനെ പുകഴ്ത്തി സമാന്തയും രംഗത്തെത്തി. ആലിയ എടുക്കുന്ന ധീരമായ തിരഞ്ഞെടുപ്പുകൾ എന്നും തനിക്ക് പ്രചോദനമാണെന്നും സ്റ്റാൻഡേർഡുകളെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നതെന്നും സമാന്തയും അറിയിച്ചു.