ചെറുപ്പത്തില്‍ ശരീരത്തെ ഒരുപാട് വിമര്‍ശിച്ചിരുന്നു, നിങ്ങളുടെ രൂപത്തെയോര്‍ത്ത് ഒരിക്കലും വിഷമിക്കരുത്: ആലിയ ഭട്ട്

അഭിറാം മനോഹർ| Last Modified വ്യാഴം, 24 ഓഗസ്റ്റ് 2023 (19:40 IST)
ബോളിവുഡില്‍ ഇന്ന് തിളങ്ങി നില്‍ക്കുന്ന നായികമാരില്‍ ഒരാളാണ് ആലിയ ഭട്ട്, വ്യത്യസ്തമായ വേഷങ്ങളിലൂടെ അമ്പരപ്പിച്ച നടിയ്ക്ക് ഇന്ന് ലോകമെങ്ങും ആരാധകരുണ്ട്. എന്നാല്‍ ചെറുപ്പക്കാലത്ത് തന്റെ ശരീരത്തെ പറ്റിയോര്‍ത്ത് വിഷമിച്ചിരുന്നുവെന്ന് ആലിയ പറയുന്നു. എന്നാല്‍ ഒരിക്കലും നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ കുറിച്ചോര്‍ത്ത് രൂപത്തെ പറ്റി ഓര്‍ത്ത് വിഷമിക്കേണ്ടതില്ലെന്നാണ് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തനിക്ക് പറയാനുള്ളതെന്നും ആലിയ പറയുന്നു.

കുഞ്ഞിന് ജന്മം നല്‍കിയപ്പോഴാണ് മനുഷ്യശരീരം എത്രത്തോളം അത്ഭുതകരമാണെന്ന് താന്‍ തിരിച്ചറിഞ്ഞതെന്ന് ആലിയ പറയുന്നു. രാഹയ്ക്ക് ജനം നല്‍കിയ ശേഷം പ്രസവാനന്തര സമയത്ത് സ്ട്രീകള്‍ അവരുടെ ശരീരഭാരം കുറയ്ക്കുന്നതിനെ പറ്റിയും ആലിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല സ്ത്രീകള്‍ അവരുടെ ശരീരത്തെ അഭിനന്ദിക്കാനും സമയം കണ്ടെത്തണമെന്ന് ആലിയ പറയുന്നു. ഷെയ്പ്പ് വീണ്ടെടുക്കുക മാത്രമല്ല. പ്രതിരോധശേഷി വര്‍ധിപ്പിക്കുകയാണ് വേണ്ടത്.ഫിറ്റായി ഇരിക്കുക എന്നതാണ് ഏറ്റവും ആവശ്യമായ കാര്യം. ആലിയ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :