കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 22 ഡിസംബര്‍ 2021 (11:19 IST)
പുഷ്പയിലെ അല്ലു അര്‍ജുന്റെ പ്രകടനത്തിന് കൈയ്യടിച്ച് സിനിമാലോകം.പുഷ്പ രാജിനെ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിനും ഇഷ്ടമായിയെന്ന് തോന്നുന്നു. ഇന്ത്യയൊട്ടാകെ ചിത്രം വിജയിച്ചതില്‍ അല്ലു അര്‍ജുനെ അദ്ദേഹം അഭിനന്ദിച്ചു.
ബോളിവുഡ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നതനുസരിച്ച്, പുഷ്പയുടെ ഹിന്ദി പതിപ്പിന് മികച്ച കളക്ഷനുമായി മുന്നേറുകയാണ്.ഗുണശേഖര്‍, സന്ദീപ് റെഡ്ഡി വംഗ തുടങ്ങിയ സംവിധായകര്‍ ചിത്രത്തെ പ്രശംസിക്കുകയും അല്ലു അര്‍ജുനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
ആദ്യത്തെ മൂന്നു ദിവസം കൊണ്ട് മാത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 173 കോടി നേടിയെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.
ആദ്യം രണ്ടു ദിവസം കൊണ്ട് 116 കോടിയാണ് നേടിയിരിക്കുന്നതെന്ന് നേരത്തെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് പറഞ്ഞിരുന്നു.