ഭാരതം ഒരു തെറ്റായ പേരാണോ? സിനിമയുടെ പേര് മാറ്റിയതില്‍ തെറ്റൊന്നുമില്ലെന്ന് അക്ഷയ് കുമാര്‍

കെ ആര്‍ അനൂപ്| Last Updated: ശനി, 7 ഒക്‌ടോബര്‍ 2023 (11:16 IST)
അടുത്തിടെ വലിയ ചര്‍ച്ചയായ വിഷയമായിരുന്നു ഇന്ത്യ പേര് മാറ്റല്‍. പിന്നാലെ അക്ഷയ് കുമാര്‍ നായകനായി എത്തിയ സിനിമയുടെ ടൈറ്റില്‍ ഭാരതം എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.'മിഷന്‍ റാണിഗഞ്ച്: ദി ഗ്രേറ്റ് ഇന്ത്യന്‍ റെസ്‌ക്യു' എന്നായിരുന്നു സിനിമയുടെ ആദ്യത്തെ പേര്.'മിഷന്‍ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്‌ക്യു' എന്നതാണ് പുതിയ പേര്. സിനിമയുടെ ടൈറ്റില്‍ മാറ്റിയതിനെക്കുറിച്ച് അക്ഷയ് കുമാറിന് പറയാനുള്ളത് ഇതാണ്.

ഭാരത് എന്നാക്കി മാറ്റിയതില്‍ തെറ്റൊന്നുമില്ല എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. 'ഭാരതം ഒരു തെറ്റായ പേരാണോ? ഇന്ത്യ എന്ന പേരും തെറ്റല്ല, തികച്ചും ശരിയാണ്. ഭാരതം ഒരു മഹത്തായ പേരായതിനാല്‍ ഞങ്ങള്‍ സിനിമയുടെ ടാഗ്ലൈന്‍ മാറ്റി. നമ്മുടെ ഭരണഘടനയിലും ഈ പേരുണ്ട്. അതിനാല്‍ ഞങ്ങള്‍ ഈ തീരുമാനത്തില്‍ എത്തുക ആയിരുന്നു'-അക്ഷയ്കുമാര്‍ പറഞ്ഞു.

ടിനു സുരേഷ് ദേശായി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞദിവസം തിയേറ്ററുകളില്‍ എത്തിയിരുന്നു. 55 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്. ദീപക് കിംഗ്രാനി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :