കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 11 ജനുവരി 2022 (10:07 IST)
യുവനടന്മാരില്‍ ശ്രദ്ധേയനാണ് അജു വര്‍ഗീസ്. രണ്ട് ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി ഈമാസം വരാനിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ഹൃദയവും ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന മേപ്പടിയാനും. ഹൃദയം ടീമിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ അജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
1985 ജനുവരി 11നാണ് നടന്‍ ജനിച്ചത്. ഇന്ന് അജു വിന്റെ മുപ്പത്തിയേഴാം ജന്മദിനമാണ്. 2010-ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നടന്‍ വരവറിയിച്ചത്.